ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ശനി, 14 ഡിസംബര്‍ 2013 (21:22 IST)
PRO
PRO
ആം ആദ്മി പാര്‍ട്ടിക്ക് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രശംസ. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ പോരാടുന്ന ആം ആദ്മി പാര്‍ട്ടി മതനിരപേക്ഷ പാര്‍ട്ടിയാണ്. അവരെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കു കാരണം ഉദാരവത്കരണ നടപടികളാണ് ഇക്കാര്യത്തില്‍ ആം ആദ്മി നിലപാട് വ്യക്തമാക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു. മൂന്ന് സീറ്റുകളുണ്ടായിരുന്ന രാജസ്ഥാനില്‍ സിപിഎമ്മിന് ഇവ നഷ്ടപ്പെട്ടതില്‍ നിരാശയുണ്ട്. എന്നാല്‍ അവിടെ പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നെന്ന് അര്ത്ഥമാക്കേണ്ടെന്നും കാരാട്ട് പറഞ്ഞു.
നേരത്തെ വിഎസ് അച്ചുതാന്ദന്‍ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ആം ആദ്മി പാര്‍ട്ടിയെ അഭിന്ദിച്ച് ഫാക്സ് അയച്ചിരുന്നു. അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ പുത്തന്‍ പോരാട്ടമെന്നാണ് ഫാക്സില്‍ വിഎസ് അച്ച്യുതാന്ദന്‍ ആം ആദ്മി പാര്‍ട്ടിയെ വിശേഷിപ്പിച്ചത്. അതിനുശേഷം നടന്ന എല്‍ഡിഎഫ് ഉപരോധ സമരത്തിലും ആം ആദ്മി പാര്‍ട്ടിയെയും അവരുടെ ചിഹ്നമായ ചൂലിനെയും വിഎസ് അച്ച്യുതാന്ദന്‍ പ്രശംസകൊണ്ട് മൂടിയിരുന്നു.