വിശ്വാസികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന് പിണറായി

പാലക്കാട്| WEBDUNIA| Last Modified ശനി, 30 നവം‌ബര്‍ 2013 (08:49 IST)
PRO
സിപിഎം സംസ്ഥാന പ്ളീനം വിശ്വാസികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

പ്ളീനം സമാപനത്തോടനുബന്ധിച്ച് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമല്ല സിപിഎം ആഗ്രഹിക്കുന്നത്. ദൈവ വിശ്വാസികള്‍ അടക്കമുള്ളവരാണ് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്.

പക്ഷേ, വിശ്വാസത്തിന്റെ പേരിലുള്ള വര്‍ഗ്ഗീയത അനുവദിക്കില്ല. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രതയും കരുതലും വേണമെന്നും പിണറായി വിജയന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :