സിപിഎം പ്ലീനത്തിന് ചാക്ക് രാധാകൃഷ്ണന്റെ പരസ്യം നല്‍കിയത് ശരിയായില്ലെന്ന് വി എസ്

കൊച്ചി| WEBDUNIA|
PRO
PRO
സിപിഎം പ്ലീനത്തിന് ചാക്ക് രാധാകൃഷ്ണന്റെ പരസ്യം നല്‍കിയത് ശരിയായില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. പ്ലീനം നടക്കുന്ന ദിവസംതന്നെ ഇത് നല്‍കിയത് അവമതിപ്പുണ്ടാക്കിയതായും പാര്‍ട്ടി ഇക്കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്ലീനത്തിന്റെ സമാപന സമ്മേളനത്തിന് നില്‍ക്കാതെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയ വിഎസ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എളമരം കരീമിനെതിരായ ഭൂമി തട്ടിപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അന്വേഷിക്കട്ടെയെന്നായിരുന്നു വി എസിന്റെ മറുപടി. അതേ സമയം ചാക്ക് രാധാകൃഷ്ണന്റെ പരസ്യം ദേശാഭിമാനി സ്വീകരിച്ചതില്‍ തെറ്റില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :