വിഭാഗീയത ഇല്ലാതാക്കും; എം സ്വരാജിന് സിപിഎം പ്ലീനം സമാപന സമ്മേളനത്തില്‍ വിമര്‍ശനം

പാലക്കാട്‌| WEBDUNIA|
PRO
PRO
താഴേത്തട്ടു മുതല്‍ പ്രകടമായ വിഭാഗീയത പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് പാലക്കാട്ട്‌ സിപിഎം പ്ലീനം. തെറ്റുതിരുത്തല്‍ എല്ലാ ഘടകങ്ങളിലുമുണ്ടാകുമെന്ന്‌ സമാപനത്തില്‍ ചര്‍ച്ചയ്‌ക്ക് മറുപടി പറഞ്ഞ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്‌തമാക്കി. 38 പ്രതിനിധികള്‍ എട്ടു മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ നടത്തിയ ചര്‍ച്ചയ്‌ക്ക് ഒരു മണിക്കൂര്‍ എടുത്താണ്‌ പിണറായി മറുപടി നല്‍കിയത്.

വിഭാഗീയതയും മൂല്യങ്ങളില്‍ നിന്നുള്ള വ്യതിചലനവും വെച്ചു പൊറുപ്പിക്കില്ലെന്നത്‌ ഉള്‍പ്പെടെ നേരത്തേ എടുത്ത തീരുമാനങ്ങളുമായുള്ള സംഘടനാരേഖയ്‌ക്ക് പ്ലീനം അംഗീകാരം നല്‍കി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നുള്ള എം സ്വരാജിന്റെ വിമര്‍ശനത്തിന്‌ സാമൂഹ്യമാറ്റമാണ്‌ കാരണമെന്ന വിലയിരുത്തലിനെയും പിണറായി വെട്ടി. ഇതിനേക്കാള്‍ വലിയ പ്രതിസന്ധി ഉണ്ടായിരുന്ന സമയം ഡിവൈഎഫ്‌ഐ നേരിട്ടിട്ടുണ്ടെന്ന്‌ പിണറായി വിമര്‍ശിച്ചു.

പ്രതിനിധി ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനം നേരിട്ട സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ പ്ലീനത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാതെ മടങ്ങി. കടുത്ത പനിയെ തുടര്‍ന്നാണ്‌ വിഎസ്‌ മടങ്ങിയതെന്നാണ്‌ ഔദ്യോഗിക വിശദീകരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :