സംസ്‌ഥാന പ്ലീനം സിപിഎമ്മിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്തിയെന്ന്‌ ചെന്നിത്തല

കൊച്ചി| WEBDUNIA|
PRO
PRO
സംസ്‌ഥാന പ്ലീനം സിപിഎമ്മിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്തിയെന്ന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല. പാര്‍ട്ടിയെ ശക്‌തിപ്പെടുത്തുകയാണ്‌ പ്ലീനത്തിന്റെ ലക്ഷ്യമെന്നായിരുന്നു സിപിഎമ്മിന്റെ അവകാശവാദം. എന്നാല്‍ പ്ലീനം പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തി‌. പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദനെ പോലും മനസിലാക്കാന്‍ കഴിയാത്തവര്‍ക്ക്‌ എവിടെയാണ്‌ യോജിച്ച്‌ പോകാന്‍ കഴിയുന്നതെന്നും ചോദിച്ചു.

ഇത്തരത്തില്‍ തെരഞ്ഞെടുപ്പിലേയ്‌ക്ക് പോയാല്‍ വന്‍ പരാജയമായിരിക്കും പാര്‍ട്ടിക്ക്‌ നേരിടേണ്ടി വരിക. ഇക്കാര്യം മുന്‍കൂട്ടി മനസിലാക്കിക്കൊണ്ട്‌ ഐക്യജനാധിപത്യ മുന്നണിയില്‍ നിന്നും അവര്‍ കക്ഷികളെ ക്ഷണിച്ചുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :