ജനപ്രിയ ബജറ്റിന് അരങ്ങൊരുങ്ങി, രാഷ്ട്രീയ ലക്‍ഷ്യങ്ങള്‍ പ്രതിഫലിക്കും

ബജറ്റ്, കേന്ദ്ര ബജറ്റ്, ബജറ്റ് 2019, ബഡ്ജറ്റ്, ബഡ്ജറ്റ് 2019, കേന്ദ്ര ബഡ്ജറ്റ് 2019, നരേന്ദ്ര മോദി, പീയൂഷ് ഗോയല്‍, Badget, Budget 2019, Union Budget 2019, Narendra Modi, Piyush Goyal , Union Budget 2019 Live Updates, Parliament
ന്യൂഡല്‍ഹി| Last Updated: വെള്ളി, 1 ഫെബ്രുവരി 2019 (10:55 IST)
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജനപ്രിയ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് മന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിക്കും.

ജനോപകാരപ്രദമായ പല കാര്യങ്ങളിലും പ്രഖ്യാപനമുണ്ടാകാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. കാരണം, കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കുള്ള രാഷ്ട്രീയ അവസരമല്ല ഇതെന്ന് സര്‍ക്കാരിന് വ്യക്തമായി അറിയാം. ആദായനികുതിയിളവിന്‍റെ അടിസ്ഥാന പരിധി ഉയര്‍ത്തിയേക്കും.

കര്‍ഷകരുടെ ക്ഷേമത്തിന് മുന്‍‌തൂക്കം നല്‍കുന്ന ബജറ്റായിരിക്കും കേന്ദ്രം അവതരിപ്പിക്കുക. അതിലും ഒരു രാഷ്ട്രീയ കാഴ്ചപ്പാടുണ്ടാകും. വടക്കന്‍ സംസ്ഥാനങ്ങളിലെ കര്‍ഷക വോട്ടുബാങ്കിനെ ലക്‍ഷ്യം വയ്ക്കുന്ന പല പ്രഖ്യാപനങ്ങളും ഉണ്ടായേക്കാം.

സമഗ്രമായ കാര്‍ഷിക പാക്കേജ് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഭവന നിര്‍മ്മാണ മേഖല, ചെറുകിട വ്യവസായ മേഖല എന്നിവയ്ക്കും ബജറ്റില്‍ ഊന്നല്‍ ഉണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :