Last Modified വെള്ളി, 1 ഫെബ്രുവരി 2019 (08:27 IST)
മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ഇന്ന്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. കാർഷിക മേഖലയ്‌ക്ക് വിപുലമായ ആനുകൂല്യങ്ങളുണ്ടാകും എന്നാണ് പുതുവേയുള്ള വിലയിരുത്തൽ.
മൂന്ന് സംസ്ഥാനങ്ങളിലെ തിരിച്ചടി കാരണം സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ സഹായിക്കാന്‍ ലക്ഷ്യമിട്ട് വന്‍ പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
സര്‍ക്കാര്‍ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കും. അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെയുള്ള വരവ് ചെലവ് കണക്കുകളാണ് സര്‍ക്കാര്‍ അവതരിപ്പിക്കുക. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ ബുധനാഴ്ച സർക്കാർ സഭയിൽ വെച്ചില്ല. സാധാരണമായി ബജറ്റിന് തലേദിവസം സർവേ റിപ്പോർട്ട് സഭയിൽ വെക്കാറുണ്ട്.
സുപ്രധാന ഓഹരികള്‍ വിറ്റഴിക്കുന്ന പ്രഖ്യാപനങ്ങല്‍ ബജറ്റിലുണ്ടാകും. സ്വര്‍ണത്തിന്റെ തീരുവയില്‍ ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം ആരോഗ്യ മേഖലയില്‍ ഫണ്ട് വകയിരുത്തല്‍ അഞ്ച് ശതമാനം വര്‍ധിച്ചേക്കുമെന്ന് സൂചനകളുണ്ട്. അതേസമയം കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറയുമെന്ന് ബിസിനസ് സ്ഥാപനങ്ങളുടെ പ്രതീക്ഷ. എന്നാല്‍ ഇത് തിരഞ്ഞെടുപ്പിന് ശേഷമാകും നടപ്പിലാക്കുക.