കേന്ദ്ര ബജറ്റ് 2019 LIVE: 2022 ഓടെ നവഭാരതം നിർമിക്കുമെന്ന് മന്ത്രി പീയുഷ് ഗോയൽ

Last Updated: വെള്ളി, 1 ഫെബ്രുവരി 2019 (11:21 IST)
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റിനു തുടക്കമായി. മന്ത്രി പീയൂഷ് ഗോയലിന്റെ ബജറ്റ് അവതരണത്തിനു കൈയ്യടിയോടെ മന്ത്രിസഭയുടെ അംഗീകാരം. സുസ്ഥിര വികസനത്തിന് അടിത്തറപാകിയെന്ന് പിയുഷ് ഗോയല്‍ വ്യക്തമാക്കി.

പണപ്പെരുപ്പം 4.6 ശതമാനം കുറച്ചെന്ന് ബജറ്റ് അവതരണത്തില്‍ മന്ത്രി പറഞ്ഞു. 2022 ഓടെ നവഭാരതം നിര്‍മിക്കുമെന്നും ഇതിനായുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അത്മാഭിമാനം ഉയർത്തിയെന്നും മന്ത്രി സഭയിൽ പറഞ്ഞു.

അതേസമയം, ജനോപകാരപ്രദമായ പല കാര്യങ്ങളിലും പ്രഖ്യാപനമുണ്ടാകാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. കാരണം, കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കുള്ള രാഷ്ട്രീയ അവസരമല്ല ഇതെന്ന് സര്‍ക്കാരിന് വ്യക്തമായി അറിയാം. ആദായനികുതിയിളവിന്‍റെ അടിസ്ഥാന പരിധി ഉയര്‍ത്തിയേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :