Last Modified വെള്ളി, 1 ഫെബ്രുവരി 2019 (10:51 IST)
കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ബജറ്റ് ചോർന്നെന്ന ആരോപണവുമായി കോൺഗ്രസ്സ് രംഗത്ത്.
ധനമന്ത്രാലയത്തിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിന്‍റെ ഭാഗം കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ട്വീറ്റ് ചെയ്തു.
ആധായ നികുതി പരിധി 5 ലക്ഷമാക്കുമെന്നാണ് തിവാരിയുടെ ട്വീറ്റ്. ബജറ്റിലെ ഈ ഭാഗവും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് ബജറ്റ് വിവരം ചോര്‍ത്തി നല്‍കിയെന്നാണ് തിവാരി ട്വീറ്റ് ചെയ്തത്.
ആധായ നികുതി പരിധി അഞ്ച് ലക്ഷമാക്കുമെന്നും, ഭവന വായ്പയുടെ ആധായ നികുതി ആനുകൂല്യം രണ്ട് ലക്ഷത്തില്‍ നിന്നും രണ്ടര ലക്ഷമാക്കിയെന്നുമുള്ള ബജറ്റിലെ വിവരങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. ധനമന്ത്രാലയത്തിന്‍റെ ചുമതലയുള്ള പിയൂഷ് ഗോയലാണ് ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നത്.