അഫ്സല്‍ ഗുരുവിന്റെ കബറിടം സന്ദര്‍ശിക്കാന്‍ ബന്ധുക്കളെ അനുവദിച്ചേക്കും
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ അഫ്സല്‍ ഗുരുവിന്റെ കബറിടം സന്ദര്‍ശിക്കാന്‍ കുടുംബത്തെ അനുവദിച്ചേക്കും എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ സൂചന നല്‍കി. കുടുംബം ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചാല്‍ അക്കാര്യം പരിഗണിക്കും എന്നാണ് ഷിന്‍ഡെ വ്യക്തമാക്കിയത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ തിഹാര്‍ജയില്‍ വളപ്പില്‍ തന്നെ സംസ്കരിച്ച സാഹചര്യത്തിലാണിത്.
മതാചാരപ്രകാരമാണ് സംസ്കാരം നടന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കബറിടത്തില്‍ പ്രാര്‍ത്ഥന നടത്താന്‍ ബന്ധുക്കള്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ അതിന് അവസരം നല്‍കുന്ന കാര്യവും പരിഗണിച്ചേക്കും.
43കാരനായ അഫ്സല്‍ ഗുരുവിനെ ശനിയാഴ്ച തൂക്കിലേറ്റിയത്. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നതായി അറിയിച്ച് തിഹാര്‍ ജയില്‍ അധികൃതര്‍ അയച്ച സ്പീഡ് പോസ്റ്റ് ഇയാളുടെ ബന്ധുക്കള്‍ക്ക് ലഭിച്ചത് തിങ്കളാഴ്ച മാത്രമാണ്, അതായത് ശിക്ഷ നടപ്പാക്കി മൂന്നാം ദിനത്തില്‍. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് സ്പീഡ് പോസ്റ്റ് ഇയാളുടെ കശ്മീരിലെ വീട്ടിലെത്തിയത്. അതേസമയം രണ്ട് സ്പീഡ് പോസ്റ്റുകള്‍ ബന്ധുക്കളുടെ പേരില്‍ ഫെബ്രുവരി ഏഴിന് തന്നെ അയച്ചതാണെന്ന് ഷിന്‍ഡെ പ്രതികരിച്ചു.
അഫ്സല്‍ ഗുരു ജയിലില്‍ ഉപയോഗിച്ച വസ്തുക്കള്‍ വിട്ടുതരണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‍. തിഹാര്‍ ജയിലില്‍ അഫ്സല്‍ ഗുരു ഉപയോഗിച്ച പുസ്തകങ്ങള്‍, റേഡിയോ, കണ്ണട, വസ്ത്രങ്ങള്‍ എന്നിവ വിട്ടുതരണം എന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.