ബിജെപിയ്ക്കും ആര്‍എസ്എസിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. പരിശീലന ക്യാമ്പുകള്‍ നടത്തി ഹിന്ദു തീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണ് ബിജെപിയും ആര്‍എസ്എസും ചെയ്യുന്നതെന്ന് ഷിന്‍ഡെ ആരോപിച്ചു. എഐസിസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷിന്‍ഡെ.
സര്‍ക്കാര്‍ ഇക്കാര്യങ്ങളെ സൂഷ്മമായി നിരീക്ഷിച്ചുവരികയാണ്. സംഝോധ എക്സ്പ്രസ് സ്ഫോടനം, മെക്ക മസ്ജിദ് സ്ഫോടനം, മലേഗാവ് സ്ഫോടനം- ഇവയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണ്. പക്ഷേ അവര്‍ ന്യൂനപക്ഷങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്- ഷിന്‍ഡെ പറഞ്ഞു.
ഷിന്‍ഡെയുടെ പ്രസ്താവനയെ ബി ജെ പി അപലപിച്ചു. നിരുത്തരവാദപരമായാണ് ഷിന്‍ഡെ സംസാരിച്ചതെന്ന് ആര്‍ എസ് എസ് കുറ്റപ്പെടുത്തി.