കമലഹാസന്‍ ചിത്രം വിശ്വരൂപം വിലക്ക് നേരിടുന്നതിനിടെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച സെലിബ്രിറ്റികളുടെ കൂട്ടത്തിലേക്ക് സല്‍മാന്‍ ഖാനും. ട്വിറ്ററിലൂടെയാണ് സല്‍മാന്‍ കമലിന് പിന്തുണ അറിയിച്ചത്. കമലിനെ പിന്തുണയ്ക്കണമെന്ന് തന്റെ ആരാധകരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അതൊരു സിനിമ മാത്രമാണ്. സിനിമകള്‍ രണ്ട് തരത്തിലാണുള്ളത്. ഹിറ്റ് ചിത്രങ്ങളും ഫ്ലോപ്പുകളും. ഇത് തീരുമാനിക്കുന്നതാകട്ടെ ടിക്കറ്റ് എടുത്ത് ചിത്രം കാണുന്നവരും. അദ്ദേഹത്തിന്റെ ആരാധകരും എന്റെ ആരാധരും എന്നെപ്പോലെ അദ്ദേഹത്തെ പിന്തുണയ്ക്കണം- സല്‍മാന്‍ ട്വീറ്റ് ചെയ്തു.
സെന്‍സര്‍ കഴിഞ്ഞ ചിത്രം തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു.
ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാന്‍, മഹേഷ് ഭട്ട്, കരണ്‍ ജോഹര്‍ തുടങ്ങിയവരും കമലഹാസനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. 95 കോടിയോളം മുടക്കി നിര്‍മ്മിച്ച വിശ്വരൂപത്തിന്റെ ഹിന്ദി പതിപ്പ് വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും.