അദ്വാനിയുടെ വസതിക്കുമുന്നില്‍ പ്രതിഷേധം

ന്യുഡല്‍ഹി| WEBDUNIA|
PRO
PRO
ഡല്‍ഹിയില്‍ എല്‍കെ അദ്വാനിയുടെ വസതിക്കു മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. നരേന്ദ്രമോഡിയുടെ അനുയായികളാണ് പ്രതിഷേധിച്ചത്. ഗോവയില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് അദ്വാനി.

അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മോഡിയെ മുന്‍നിരയിലേക്കു കൊണ്ടുവരാനുള്ള നിര്‍ണായക പ്രഖ്യാപനം ഗോവാ സമ്മേളനത്തില്‍ നടക്കുമെന്നിരിക്കേയാണ് അദ്വാനി വിട്ടുനില്‍ക്കുന്നത്.

ഇടഞ്ഞുനില്‍ക്കുന്ന അദ്വാനിയെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് നടത്തിയ ശ്രമവും പാളുകയായിരുന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്വാനി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അദ്വാനി യാത്ര റദ്ദാക്കിയതോടെ ബിജെ‌പിയില്‍ പുതിയ പൊട്ടിത്തെറി രൂപപ്പെട്ടു.

വാരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ദേശീയ നിര്‍വാഹക സമിതി യോഗം ചേരുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ബിജെപിയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണ കമ്മറ്റി നേതൃസ്ഥാനത്തേക്ക് എത്തിക്കുന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ മോഡിയെ അധ്യക്ഷനാക്കരുരുതെന്നും വേണമെങ്കില്‍ കണ്‍‌വീനര്‍ ആക്കിക്കോളൂ എന്നുമാണ് അദ്വാനി ആവശ്യപ്പെടുന്നത്.

ജസ്വന്ത് സിംഗ്, ഉമാ ഭാരതി, ശത്രുഘ്നന്‍ സിംഗ് എന്നിവരും ആരോഗ്യകാരണങ്ങള്‍ ചൂ‍ണ്ടിക്കാട്ടി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :