ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ആറ് വാതുവെപ്പുകാരെ ഗോവയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ഗോവയിലുള്ള ഒരു ഫൈവ് സ്‌റ്റാര്‍ ഹോട്ടലിന്റെ വില്ലയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വാതുവെപ്പുകാരായ പരേഷ് അസര്‍പോറ്റ, കേതന്‍ ചാവഡ, റിതേഷ് പട്ടേല്‍, അമിത് പോപറ്റ്, സന്ദീപ് അസര്‍പോറ്റ, നില്‍കുഞ്ജ് ക്രിതി ലാലന്‍ എന്നിവരാണ് അറസ്റ്റിലായത്. ഒരു മാസത്തേക്ക് രണ്ട് ലക്ഷം രൂപ നല്‍കി ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ വില്ലയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇവര്‍ക്കെതിരെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഹോട്ടലില്‍ എത്തുകയായിരുന്നു.
46 മൊബൈല്‍ ഫോണുകള്‍, ലാപ്ടോപുകള്‍, ഐ പാഡ്, റജിസ്‌റ്റര്‍ ബുക്കുകള്‍, എല്‍സിടി ടിവി, നെറ്റ് സെക്ടറുകള്‍ കൂടാതെ 26,000 രൂപയും പൊലീസ് കണ്ടെടുത്തു.