അറസ്റ്റിലായ മലയാളി നടി ലീന മരിയ പോളിനെ ചെന്നൈയില്‍ എത്തിച്ചു
ചെന്നൈ|
WEBDUNIA|
PRO
PRO
വഞ്ചനക്കേസില്‍ ഡല്‍ഹിയില്‍ അറസ്റ്റിലായ മലയാളി നടി ലീന മരിയ പോളിനെ(25) ചെന്നൈയില്‍ എത്തിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള തമിഴ്നാട് എക്സ്പ്രസില്‍ വെള്ളിയാഴ്ച രാവിലെയാണ് നടിയെ എത്തിച്ചത്. നടിയെ ഇന്ന് എഗ്മൂര്‍ കോടതിയില്‍ ഹാജരാക്കും.
ഇരുപതു കോടിയിലേറെ രൂപയുടെ വഞ്ചനാകേസില്‍ പ്രതിയായ ലീനയെ ഡല്‍ഹി വസന്ത് കുഞ്ചിലെ ആംബിയന്‍സ് മാളിനു സമീപത്തുള്ള ഫാം ഹൌസില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. അണ്ണാനഗറിലെ കനറാ ബാങ്ക് ശാഖയില്‍ നിന്നാണ് 19 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. ലീനയും സുഹൃത്ത് ശേഖറും കേസില്‍ പ്രതിയാണ്. ഒരു മാസമായി ഇവര്‍ ഡല്‍ഹിയില്‍ ഒളിച്ചുകഴിയുകയായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞായിരുന്നു തട്ടിപ്പ്.
തമിഴ്നാട് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ഡല്‍ഹി പൊലീസിന്റെ സഹായത്തോടെയാണ് ലീനയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, കോബ്ര, ഹിന്ദി ചിത്രമായ മദ്രാസ് കഫേ തുടങ്ങിയവയില്‍ ലീന അഭിനയിച്ചിട്ടുണ്ട്. ദുബായില്‍ ജനിച്ച ലീന ചാലക്കുടി സ്വദേശിയാണ്.