മല്ലികയോളം വരുമോ മല്‍ഗോവ!

കോട്ടയം| WEBDUNIA|
PRO
PRO
മാമ്പഴങ്ങളില്‍ നിറം, രുചി, വലിപ്പം എന്നിവ വച്ച് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മല്‍ഗോവയെ പിന്‍തള്ളി മുന്നിലെത്തിയിരിക്കുന്നു. കോട്ടയത്തു നടക്കുന്ന മാമ്പഴക്കൂട്ടത്തിലും മല്ലിക തന്നെ ഒന്നാം സ്ഥാനത്തുള്ളത്.

കോട്ടയത്തെ ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മാമ്പഴ-തേന്‍ ഫെസ്റ്റില്‍ 232 ഇനം മാമ്പഴങ്ങളാണ്‌ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി എത്തിയിരിക്കുന്നത്. ഇപ്പോള്‍ ലോക കമ്പോളത്തില്‍ തന്നെ മല്ലികയ്ക്ക് ഒന്നാംസ്ഥാനമാണുള്ളത്.

ഇവയെക്കൂടാതെ മേളയില്‍ ഹിമാപസന്ത്, സുന്ദരി, നാട്ടിയ, കേസര്‍, ദസേരി, ജയിലര്‍, റെഡ് ചുങ്കിരി, നടശാല, മധുരം, ചക്കാംപുട്ടി, പഞ്ചവര്‍ണ, ബനറ്റല്‍ അല്‍ഫോണ്‍സോ, അര്‍കാനീല്‍ കിരണ്‍, മനോരഞ്ജിതം, ചന്ത്രക്കാരന്‍, വെങ്കനപ്പള്ളി, കിയോ സുവൊയി, കോട്ടൂര്‍ കോണം, തുടങ്ങിയ മാമ്പഴങ്ങളുമുണ്ട്. ഒരു പൊതിക്കാത്ത തേങ്ങയുടെ വലിപ്പമുള്ള ആനത്തലയനാണ് മേളയിലെ വലിയ മാങ്ങ. ചക്കരക്കട്ടി കുഞ്ഞനും ജനത്തിനു പ്രിയം നല്‍കുന്നവയായി എത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :