ചൈനീസ് പ്രധാനമന്ത്രി സന്ദര്‍ശനം: ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം

ന്യുഡല്‍ഹി| WEBDUNIA|
ചൈനീസ് പ്രധാനമന്ത്രി ലീ കെഷാങിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചു ടിബറ്റന്‍ സംഘടനകള്‍ ഡല്‍ഹിയില്‍ പ്രകടനങ്ങള്‍ നടത്തി. ടിബറ്റിലേക്കു ചൈനയുടെ അധിനിവേശത്തിനെതിരെയാണ് ടിബറ്റന്‍ സംഘടനകള്‍ പ്രതിഷേധം നടത്തിയത്.

മുന്‍ വര്‍ഷങ്ങളില്‍ ചൈനീസ് പ്രതിനിധികള്‍ ഇന്ത്യയിലെത്തുമ്പോള്‍ പ്രതിഷേധ പ്രകടനങ്ങള്‍ ടിബറ്റന്‍ സംഘടനകള്‍ നടത്താറുണ്ടായിരുന്നു. ഇത്തവണയും പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാവുമെന്നു പ്രതീഷിച്ച് ഡല്‍ഹി പൊലീസ് നേരത്തെ തന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിരുന്നു.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി റേസ് കോഴ്‌സ് റോഡിലെ ഉള്‍പ്പെടെ നാലു മെട്രോ സ്‌റ്റേഷനുകള്‍ ഏതാനും മണിക്കൂര്‍ അടച്ചിടും. ചൈനീസ് പ്രധാനമന്ത്രി തങ്ങുന്ന ഹോട്ടലിനും അദ്ദേഹം സഞ്ചരിക്കുന്ന പാതകളിലും ചൈനീസ് എംബസിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ട്രാഫിക് നിയന്ത്രണങ്ങളുമുണ്ട്.

ചൈനീസ് പ്രധാനമന്ത്രി ലീ കെഷാങ് മടങ്ങുന്നതു നാളെയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :