അഞ്ജലിക്കെതിരെ അറസ്റ്റ് വാറന്റ്

ചെന്നൈ| WEBDUNIA| Last Modified ശനി, 14 സെപ്‌റ്റംബര്‍ 2013 (11:30 IST)
PRO
തമിഴ് നടി അഞ്ജലിക്കെതിരെ ചെന്നൈ സെയ്ദാപേട്ട്‌ കോടതി അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചു. സംവിധായകന്‍ കലഞ്ചിയം നല്‍കിയ മാനനഷ്ടക്കേസില്‍ തുടര്‍ച്ചയായി ഹാജരാകാത്തതാണു അറസ്റ്റ് വാറന്റിന്റെ കാരണം.

കഴിഞ്ഞ ജൂലൈ ആദ്യഭാഗത്തില്‍ അഞ്ജലിയെ കാണാതായിരുന്നു. വളര്‍ത്തമ്മയെ എതിര്‍ത്തതിനുശേഷമാണ് അഞ്ജലിയെ കാണാതായത്. പണത്തിനായി മാത്രം വളര്‍ത്തമ്മ തന്നെ സമീപിക്കുന്നുവെന്നായിരുന്നു അഞ്ജലി ആരോപിച്ചിരുന്നത്.

ഇതിനിടയിലാണ് സംവിധായകന്‍ കലഞ്ചിയം മധ്യസ്ഥ ചര്‍ച്ചകളുമായി ഇവരുടെ കുടുംബ കാര്യങ്ങളില്‍ ഇടപെടുന്നത്. എന്നാല്‍ കലഞ്ചിയം കുടുംബ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയാണെന്ന് അഞ്ജലി ആരോപിച്ചിരുന്നു. ഈ ആരോപണമാണ് കലഞ്ചിയത്തെ ചൊടിപ്പിച്ചത്. എന്നാല്‍ ഇതിനിടയില്‍ കലഞ്ചിയം കുടുംബത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നു.

തുടര്‍ന്ന് തനിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയ അഞ്ജലിക്കെതിരെ സംവിധായകന്‍ കോടതിയില്‍ സമീപിക്കുകയായിരുന്നു. തമിഴ് സിനിമ മേഖലയിലെ ഏറ്റവും തിരക്കുള്ള നടിയാണ് അഞ്ജലി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :