ബിഹാര്‍ മുഖ്യമന്ത്രിയ്ക്ക് നേരെ ചെരുപ്പേറ്

പാട്ന| Last Modified തിങ്കള്‍, 5 ജനുവരി 2015 (15:33 IST)
ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി യ്ക്ക് നേരെ ചെരുപ്പേറ്.പാട്നയില്‍ ജനത ദര്‍ബാര്‍ എന്ന പേരില്‍ നടത്തിയ പൊതു പരിപാടിക്കിടെയാണ് ചെരുപ്പേറുണ്ടായത്.

മുഖ്യമന്ത്രി ജാതിരാഷ്ട്രീയം കളിക്കുന്നുവെന്നാരോപിച്ചായിരുന്നു ചെരുപ്പേറ്. സംഭവത്തില്‍ ചാപ്ര നിവാസിയായ അമിതേഷ്‌ എന്ന യുവാവിനെ പോലീസ്‌ ഉടന്‍ തന്നെ അറസ്‌റ്റു ചെയ്‌ത് നീക്കി.

നേരത്തെ ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സഹോദര പുത്രനുമായ അഭിഷേക് ബാനര്‍ജിയെയും ഇന്നലെ പൊതുവേദിയില്‍ ഒരു യുവാവ് കയ്യേറ്റം ചെയ്തിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :