അജിത് പവാറിനു നേരെ ചെരുപ്പേറ്

ഗഡ്ചിരോലി| Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (08:51 IST)
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനു നേരെ വിദര്‍ഭാ അനുകൂല പ്രവര്‍ത്തകയുടെ ചെരുപ്പേറ്. ചാമോര്‍ഷിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുന്പോഴാണ് പവാറിനു നേരെ ചെരുപ്പേറുണ്ടായത്. എന്നാല്‍,​ ഏറ് പവാറിന്റെ ശരീരത്ത് കൊള്ളാതെ ആള്‍ക്കൂട്ടത്തിനിടയില്‍ പതിച്ചു.

'ജയ് ഹിന്ദ്,​ ജയ് മഹാരാഷ്ട്ര' എന്ന് പറഞ്ഞ് പവാര്‍ പ്രസംഗം ഉപസംഹരിക്കുമ്പോഴാണ് ചെരുപ്പേറുണ്ടായത്. വിദര്‍ഭ അനുകൂല മുദ്രാവാക്രം വിളിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തകയുടെ പ്രതിഷേധം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ വനിതാ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു നീക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :