ഹിലാരി ക്ലിന്റണ് നേരെ ചെരുപ്പേറ്

ലാസ് വേഗസ്| WEBDUNIA|
PRO
മുന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ് നേരെ ചെരുപ്പേറ്. ലാസ് വേഗസിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌ക്രാപ് റീസൈക്ലിംഗ് ഇന്‍ഡസ്ട്രീസിലെ ചടങ്ങിനിടെയാണ് ചെരുപ്പേറ് നടന്നത്.

ഹിലാരി ക്ലിന്റണ്‍ വേദിയിലെത്തിയ ഉടനെ സദസ്സിലുണ്ടായിരുന്ന സ്ത്രീ ഹിലരിക്കു നേരെ ഷൂ വലിച്ചെറിയുകയായിരുന്നു. എന്നാല്‍ ചെരുപ്പ് ഹിലാരിയുടെ ശരീരത്തില്‍ കൊണ്ടില്ല. ചെരുപ്പെറിഞ്ഞ സ്ത്രീയെ പിന്നീട് ഹാളില്‍ നിന്നും പുറത്താക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അതേസമയം ചെരുപ്പേറിനോട് ഹിലാരിയുടെ പ്രതികരണം സദസ്സില്‍ ചിരിപടര്‍ത്തി. ആരെങ്കിലും തനിക്കു നേരെ വല്ലതും എറിഞ്ഞതാണോയെന്നു ചോദിച്ച അവര്‍ ഖരമാലിന്യ സംസ്‌കരണം ഇത്ര വിവാദവിഷയമാണെന്ന് അറിഞ്ഞിരുന്നില്ല എന്നും പറഞ്ഞു.

എറിഞ്ഞ സ്ത്രീക്ക് തന്നെ പോലെ സോഫ്റ്റ് ബോള്‍ കളിക്കാന്‍ അറിയാതിരുന്നത് ഭാഗ്യമായെന്നും ഹിലാരി തമാശരൂപേണ പറഞ്ഞു. സദസ്സില്‍ നിന്നും ഷൂ പിന്നീട് കണ്ടെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :