നുഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം തുരത്തി

ശ്രീനഗര്‍| Last Modified തിങ്കള്‍, 5 ജനുവരി 2015 (12:55 IST)
ജമ്മു കാശ്മീരിലെ കത്വ വഴി നുഴഞ്ഞു കയറാനുള്ള തീവ്രവാദികളുടെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. അതിനിടെ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ക്കഥയാകുകയാണ്.

കത്വ സെക്ടറിലെ സെക്ടറിലെ ബിഎസ്എഫ് സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ സുരക്ഷാസേന വെടിവെപ്പ് നടത്തി. ആര്‍ക്കും പരിക്കില്ല. നേരത്തെ ശനിയാഴ്ച പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ജവാന്മാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു.

നേരത്തെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന വെടിവെപ്പ് തീവ്രവാദികളെ സഹായിക്കാനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ആരോപിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :