സംഘാടകര്‍ 25 ലക്ഷം പിഴയടച്ചു, ലോക സാംസ്കാരികോത്സവം തുടരുന്നു; കലയുടെ കുംഭമേളയെന്ന് പ്രധാനമന്ത്രി

സംഘാടകര്‍ 25 ലക്ഷം പിഴയടച്ചു, ലോക സാംസ്കാരികോത്സവം തുടരുന്നു; കലയുടെ കുംഭമേളയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി| JOYS JOY| Last Modified ശനി, 12 മാര്‍ച്ച് 2016 (09:20 IST)
ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ‘ആര്‍ട്ട് ഓഫ് ലിവിംഗ്’ സംഘടിപ്പിക്കുന്ന ലോകസാംസ്കാരികോത്സവത്തിന് യമുന നദിക്കരയില്‍ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാംസ്കാരികോത്സവത്തിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രധാനമന്ത്രി ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. പരസ്പരം വിമര്‍ശിച്ചു കൊണ്ടിരുന്നാല്‍ ലോകം നമ്മളെ എങ്ങനെ നോക്കി കാണുമെന്ന് അദ്ദേഹം ചോദിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന പരിപാടി കലയുടെ കുംഭമേളയാണെന്നും അദ്ദേഹം പറഞ്ഞു.

വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യമാണ് ഇന്ത്യയെന്നും ലോകത്തിന് ഒരുപാട് സംഭാവനകള്‍ നല്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകം മുഴുവന്‍ നോക്കുന്ന സാംസ്കാരിക പാരമ്പര്യം നമുക്കുണ്ട്. ശ്രീ ശ്രീ രവിശങ്കറിന്റെ ലക്‌ഷ്യം ലോകം മുഴുവന്‍ വ്യാപിച്ചുകഴിഞ്ഞു. ജീവനകലയിലൂടെ ലോകരാജ്യങ്ങള്‍ ഇന്ത്യയെ അറിഞ്ഞുകഴിഞ്ഞെന്നും പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനാളുകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി എത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം മഴ പെയ്തത് സംഘാടകരെ ആശങ്കയിലാഴ്ത്തിയെങ്കിലും ജനപ്രവാഹത്തെ തടയാന്‍ അതൊരു കാരണമായില്ല.

മൂന്നു ദിവസത്തെ പരിപാടിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഏഴേക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ച വേദിയില്‍ കാല്‍ ലക്ഷത്തോളം കലാകാരന്മാര്‍ അണിനിരന്നുകൊണ്ട് പരിപാടികള്‍ അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളുടെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെയും കലാരൂപങ്ങള്‍ വേദിയില്‍ അരങ്ങേറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :