ഒരാള്‍ ജോലി ചെയ്യുമ്പോള്‍ മറ്റേയാള്‍ അംഗീകാരം തട്ടിയെടുക്കുന്നു; രാഹുലിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ച്‌ പ്രധാനമന്ത്രി

ഒരാള്‍ ജോലി ചെയ്യുമ്പോള്‍ മറ്റേയാള്‍ അംഗീകാരം തട്ടിയെടുക്കുന്നു: രാഹുലിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ച്‌ പ്രധാനമന്ത്രി

രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദി, കോണ്‍ഗ്രസ്, പി എഫ്‌ rahul gandhi, narendra modi, congress, pf
ന്യൂഡല്‍ഹി| rahul balan| Last Updated: വ്യാഴം, 10 മാര്‍ച്ച് 2016 (08:16 IST)
രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും പരിഹസിച്ച് പ്രധാനമന്ത്രി രംഗത്ത്. പി എഫ്‌ തുകയ്‌ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്‌ തന്റെ സമ്മര്‍ദത്താലാണെന്ന രാഹുല്‍ ഗാന്ധിയുടെ അവകാശവാദത്തെ പരിഹസിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. ലോകത്തില്‍ രണ്ടു തരത്തിലുള്ള ആള്‍ക്കാരുണ്ട്‌. ഒരാള്‍ ജോലി ചെയ്യുന്നു. മറ്റെയാള്‍ അംഗീകാരം തട്ടിയെടുക്കുന്നു എന്നിങ്ങനെയായിരുന്നു രാഹുലിനെതിരെ മോദിയുടെ പരിഹാസം.

രാജ്യസഭയില്‍ സംസാരിക്കവെയാണ്‌ പ്രധാനമന്ത്രി രാഹുലിനെയും കോണ്‍ഗ്രസിനെയും പേരു പറയാതെ വിമര്‍ശിച്ചത്. കോണ്‍ഗ്രസിന്‌ എന്തോ അനുഗ്രഹം ലഭിച്ചിട്ടുണ്ടെന്നാണ്‌ തന്റെ വിശ്വാസമെന്ന്‌ മോദി പറയുന്നു. കാരണം കോണ്‍ഗ്രസിനെ എപ്പോഴൊക്കെ വിമര്‍ശിച്ചാലും പ്രതിപക്ഷത്തെ വിമര്‍ശിച്ചു എന്നാണ്‌ മാധ്യമങ്ങള്‍ പറയുക. ഒരിക്കലും കോണ്‍ഗ്രസിനെ അധിക്ഷേപിച്ചുവെന്ന്‌ അവര്‍ പറയാറില്ല.

ഒരാള്‍ ക്യാന്‍സര്‍ ബാധിച്ചൊ അല്ലെങ്കില്‍ വാര്‍ദ്ധക്യം കാരണമൊ മരിച്ചാല്‍ എല്ലാവരും ക്യാന്‍സറിനെയൊ വാര്‍ദ്ധക്യത്തിനെയൊ ആണ് കുറ്റം പറയുക. ഒരിക്കലും മരണത്തിനെയല്ല.
ഇന്ത്യയുടെ അഭിവൃദ്ധിക്കായി ബില്ലുകള്‍ പാസാക്കാന്‍ കോണ്‍ഗ്രസ് സഹകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :