രാജ്യത്ത് വിദ്വേഷം വളർത്തുന്നവരെ പ്രധാനമന്ത്രി നിലയ്ക്കുനിർത്തണമെന്ന് ആമിർ ഖാൻ

ന്യൂഡല്‍ഹി| aparna shaji| Last Modified ഞായര്‍, 6 മാര്‍ച്ച് 2016 (13:41 IST)
സഹിഷ്ണുത ഉള്ള രാജ്യമാണെന്നും എന്നാൽ വിദ്വേഷം വളർത്തുന്ന ചിലയാളുകൾ രാജ്യത്തുണ്ടെന്നും അവരെ അത്തരം പ്രവർത്തനങ്ങ‌ളിൽ നിന്നും പ്രധാനമന്ത്രി മോദി തടയണമെന്നും അറിയിച്ചുകൊണ്ട് ബോളിവുഡ് നടൻ രംഗത്ത്. ഇന്ത്യാ ടിവി ചാനലിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം വിഭജിക്കണമെന്ന് അഭിപ്രായപെടുന്നവരുടെ ഇടയിൽ എല്ലാ മതസ്ഥരും ഉൾപ്പെടുന്നുണ്ട്.
വിദ്വേഷം പ്രചരിപ്പിക്കുന്നവരെ തടയാൻ പ്രധാനമന്ത്രിക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് അസഹിഷ്ണുത നിലനിൽക്കുന്നുവെന്നും ഈ സാഹചര്യത്തിൽ ഇന്ത്യ വിടാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞതിന്റെ പേരിൽ വിവാദത്തിൽപ്പെട്ടയാളാണ് ആമിർ. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ നിന്നുമാണ് ജനങ്ങ‌ൾക്ക് നീതിയും സുരക്ഷയും ലഭിക്കുന്നത്. നിയമം എല്ലാവർക്കും ഒരുപോലെയാണ്. ആരും നിയമത്തിനെതിരല്ല. എന്നാൽ ചിലർ ജനങ്ങ‌ൾക്കിടയിൽ വിദ്വേഷവും നിഷേധാത്മകതയും വളർത്തുകയാണ് എന്നും അദ്ദേഹം അറിയിച്ചു.

സർക്കാർ മാറ്റിയെങ്കിലും ഇപ്പോഴും ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡർ താനാണെന്ന് വിശ്വസിക്കുന്നുവെന്ന് ആമിർ പറഞ്ഞു. ഇന്ത്യ അമ്മയാണെന്നും അമ്മയെ ബ്രാൻഡ് ആയി കാണാൻ കഴിയില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :