ഇടതു പ്രചാരണം ശക്തിപ്പെടുത്താന്‍ കനയ്യ കേരളത്തിലേക്കില്ല!

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും

 ജെഎന്‍യു , നിയമസഭ തെരഞ്ഞെടുപ്പ് , കനയ്യ കുമാര്‍ , നരേന്ദ്ര മോഡി , നിയമസഭ തെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി| jibin| Last Updated: ബുധന്‍, 9 മാര്‍ച്ച് 2016 (09:39 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനായി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ എത്തുമെന്ന വാര്‍ത്തകളെ തള്ളി സിപിഐ. ഹൈദരാബാദില്‍ നടന്ന സിപിഐ ദേശിയ നിര്‍വാഹക സമതി യോഗത്തില്‍ വിഷയം ചര്‍ച്ചയ്‌ക്ക് വന്നുവെങ്കിലും കനയ്യയ്‌ക്ക് ഇപ്പോള്‍ സുരക്ഷ ആവശ്യമാണെന്നും ഇപ്പോള്‍ പ്രചാരണത്തിനായി അദ്ദേഹത്തെ ഇറക്കേണ്ടെന്നും നേതാക്കള്‍ തീരുമാനിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇടതു സ്വാധീനം വര്‍ദ്ധിപ്പിക്കാനും നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ പ്രതിഷേധ കൂട്ടായ്‌മ വളര്‍ന്നുവരാനും കനയ്യയുടെ ഇടപെടല്‍ ഉണ്ടാകുമെന്നും ദേശിയ നിര്‍വാഹക സമിതി യോഗം വ്യക്തമാക്കി. കനയ്യയ്‌ക്ക് ജാമ്യം നല്‍കികൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കാന്‍ നിയമനടപടിക്ക് മുന്‍കൈയെടുക്കനും യോഗം തീരുമാനിച്ചു.

പശ്ചിമ ബംഗാള്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കനയ്യ കുമാര്‍ എത്തുമെന്നായിരുന്നു നേരത്തെ വാര്‍ത്തകര്‍ പ്രചരിച്ചത്. എന്നാല്‍, ഈ സാഹചര്യത്തില്‍ കനയ്യയെ പ്രചാരണത്തില്‍ ഇറക്കേണ്ട എന്ന് സി പി ഐ നേതൃത്വം തീരുമാനിക്കുകയായിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :