കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 17 നവം‌ബര്‍ 2021 (17:25 IST)
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍. ഡല്‍ഹിയില്‍ മലിനീകരണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് സര്‍ക്കാര്‍ കോടതിയെ നിലപാടറിയിച്ചത്. ചുരുക്കം ചില ജീവനക്കാര്‍ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നുള്ളുവെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടാതെ കൊവിഡ് മൂലം ജോലി ദീര്‍ഘകാലം വീട്ടിലായിരുന്നെന്നും വീണ്ടും അതേസാഹചര്യത്തില്‍ പോകാന്‍ പാടില്ലെന്നും സര്‍ക്കാര്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :