പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരിക്കുന്നവരാണ് വായുമലിനീകരണത്തില്‍ കര്‍ഷകരെ കുറ്റം പറയുന്നതെന്ന് സുപ്രീംകോടതി

സിആര്‍ രവിചന്ദ്രന്‍| Last Updated: ബുധന്‍, 17 നവം‌ബര്‍ 2021 (15:53 IST)
പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരിക്കുന്നവരാണ് വായുമലിനീകരണത്തില്‍ കര്‍ണകരെ കുറ്റം പറയുന്നതെന്ന് സുപ്രീംകോടതി. ഡല്‍ഹിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. അതേസമയം മലിനീകരണം തടയാന്‍ ബ്യൂറോക്രസിക്ക് കഴിയുന്നില്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് എന്‍വി രമണയാണ് വിമര്‍ശനം ഉന്നയിച്ചത്.

അതേസമയം കടുത്ത വായുമലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയുടെ 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള ആറോളം താപനിലയങ്ങള്‍ അടച്ചിടുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നുള്ള ചര്‍ച്ചയിലാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :