അച്ഛന്‍ വിറ്റു, നിരവധി തവണ ബലാത്സംഗം ചെയ്യപ്പെട്ടു; പോലീസ് ആട്ടിയോടിച്ച വിധവ സ്വയം തീകൊളുത്തി

ഭർത്താവ് മരിച്ചതോടെയാണ് യുപി ഹാപൂർ സ്വദേശിയായ യുവതിയുടെ ദുരിതം ആരംഭിക്കുന്നത്.

Last Modified ചൊവ്വ, 14 മെയ് 2019 (08:58 IST)
അച്ഛനും ബന്ധുവായ സ്ത്രീയും ചേർന്ന്
10000 രൂപയ്ക്ക് വിൽപന നടത്തിയ വിധവയായ യുവതി നേരിട്ടത് കടുത്ത ഞെട്ടിക്കുന്ന പീഡനങ്ങൾ. ബലാൽസംഗം ഉൾപ്പെടെ കടുത്ത പീഡനങ്ങക്ക് ഇരയായ യുവതി തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. തനിക്ക് നേരിട്ട ക്രൂര പീഡങ്ങൾ പോലീസിൽ അറിയിച്ചപ്പോൾ ലഭിച്ച അവഗണനയും യുവതിയെ ആത്മഹത്യ ശ്രമത്തിന് പ്രേരിപ്പിച്ചതായി ഓൺലൈൻ മാധ്യമമായ ദി ഹഷ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഏപ്രിൽ 28 നായിരുന്നു യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയുടേതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ സന്ദേശത്തിലും പോലീസിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്നുണ്ട്.

ഭർത്താവ് മരിച്ചതോടെയാണ് യുപി ഹാപൂർ സ്വദേശിയായ യുവതിയുടെ ദുരിതം ആരംഭിക്കുന്നത്. ഇതോടെ വീട്ടുജോലിക്കെന്ന പേരിൽ 10000 രൂപയ്ക്ക് പിതാവ് ഇവരെ മറ്റൊരാക്ക് വിൽപന നടത്തുകയായിരുന്നു. പിന്നീട് നടന്നത് കൂട്ട ബലാൽസംഗം ഉൾപ്പെടെയുള്ള പീഡനങ്ങൾ. യുവതിയെ സ്വന്തമാക്കിയ വ്യക്തിയും സുഹൃത്തുക്കളും ചേർന്ന് ഇവരെ പലതവണ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവതിയെ സ്വന്തമാക്കിയ വ്യക്തി തന്റെ കടങ്ങൾ തീർക്കാർ ഇവരെ ജോലിക്ക് വിടുകയും അവിടെ വച്ചും ഇവർ പീഡിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, സംഭവത്തെ കുറിച്ച് പോലീസിൽ പരാതി പറഞ്ഞെങ്കിലും അവഗണിക്കപ്പെടുകയും ചെയ്തു. മറുപടിയായി ലഭിച്ചത് അവഹേളനവും. ഇതോടെ യുവതി സ്വയം തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി ഡൽഹിയിൽ ചികിൽസയിൽ കഴിയുകയാണ്. 80 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് ഇവരെന്നും റിപ്പോർട്ടുകൾ പറയുന്നു.

സംഭവത്തിൽ ഡല്‍ഹി വനിതാ കമ്മീഷൻ ഇടപെട്ടതോടെയാണ് നടപടികൾ ആരംഭിച്ചത്. കമ്മീഷൻ അധ്യക്ഷയുടെ നിർദേശപ്രകാരം അന്വേഷണം ആരംഭിച്ചതായി ഹാപൂർ എസ്.പി യഷ് വീർ സിങ്ങ് യാദവ് പ്രതികരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 14 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും എസ്.പി അറിയിച്ചു. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും വനിതാ കമ്മീഷൻ അധ്യക്ഷ കത്തയച്ചു.

യുവതിയുടെ പരാതി അവഗണിച്ച യുപി പോലീസ് അധികൃതരിൽ നിന്നും സമാനതകളില്ലാത്ത അപമാനമാണ് യുവതി നേരിട്ടത്. പോലീസ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്നും മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നൽകിയ കത്തിൽ കമ്മീഷൻ ആരോപിച്ചു. പോലിസ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും യുവതിക്ക് തക്ക നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും യുപി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വനിതാ കമ്മീഷൻ ആവശ്യപ്പെടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :