മൂന്ന് വയസുകാരി ബലാത്സംഗത്തിനിരയായി; കശ്‌മീരില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു

 rape case , police , kashmir , പൊലീസ് , പീഡനം , കശ്‌മീര്‍ , യുവാക്കള്‍
ശ്രീനഗര്‍| Last Updated: തിങ്കള്‍, 13 മെയ് 2019 (17:58 IST)
മൂന്ന് വയസുകാരി ക്രൂരമായി ബലാത്സംഗത്തിന് ഇരയായതിന് പിന്നാലെ കശ്‌മീരില്‍ പ്രക്ഷോഭം ശക്തമാകുന്നു.

താഴ്വരയിലെ സുംബാലിലെ ത്രെഹ്ഗം എന്ന സ്ഥലത്താണ് പീഡനം നടന്നത്. ഇതിന് പിന്നാലെ
ബരാമുള്ള, ശ്രീനഗര്‍, ബന്ദിപോറ ജില്ലകളില്‍ പ്രക്ഷോഭവുമായി ജനം തെരുവിലിറങ്ങി. ശ്രീനഗര്‍ ‍- ബരാമുള്ള ഹൈവേ പ്രക്ഷോഭകര്‍ അടപ്പിച്ചു. ജില്ലയിലെ പല സ്‌കൂളുകള്‍ക്കും അധികാരികള്‍ അവധി നല്‍കി.

അയല്‍‌വാസിയും സ്‌കൂള്‍ വിദ്യാര്‍ഥിയുമായ ചെറുപ്പക്കാരനാണ് കുഞ്ഞിനെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഇഫ്താറിന് തൊട്ടുമുമ്പ് ഇയാള്‍ മിഠായി നല്‍കി കുട്ടിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ യുവാവ് അറസ്‌റ്റിലായി. സ്കൂള്‍ രേഖകള്‍ പ്രകാരം ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. രേഖകളില്‍ കൃത്രിമം കാണിച്ച് പ്രതി രക്ഷപ്പെടുമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

പ്രക്ഷോഭം ശക്തമായതോടെ പൊലീസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നും കുറ്റക്കാര്‍ രക്ഷപ്പെടില്ലെന്നും പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :