18 മാസം പ്രായമുള്ള കുഞ്ഞിനെ ബന്ധു ബലാത്സംഗം ചെയ്തു; കുട്ടി ആശുപത്രിയില്‍

 Rape case , police , rape , hospital , പീഡനം , പെണ്‍കുട്ടി , പെണ്‍കുഞ്ഞ്
ആഗ്ര (യുപി)| Last Modified ശനി, 11 മെയ് 2019 (12:44 IST)
18 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബന്ധു ക്രൂരമായി ബലാത്സംഗം ചെയ്തു. ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് സംഭവം. പ്രതിയായ കുട്ടിയുടെ അകന്ന ബന്ധത്തില്‍ പെട്ടയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരു വിവാഹ സത്‌കാരത്തിന് ഇടയിലാണ് സംഭവം. ആഘോഷത്തിനിടെ കുട്ടിയെ പ്രതി എടുത്തുകൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം അറിയുന്നത്.

കുറ്റിക്കാട്ടില്‍ അബോധാവസ്ഥയിലായിരുന്നു കുട്ടി. രക്തസ്രാവം ശക്തമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. കുട്ടിയുടെ ബന്ധുക്കളും സമീപവാസികളുമാണ് പീഡനവിവരം പൊലീസിനെ അറിയിച്ചത്. പ്രതിക്കെതിരെ പോക്‍സോ വകുപ്പുകള്‍ ചുമത്തിയെന്ന് പൊലീസ് ആറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :