ഒരു വർഷമായി രണ്ടാനച്ഛൻ പതിമൂന്നുകാരിയെ പീഡിപ്പിച്ചത് അമ്മ മറച്ചുവെച്ചു; അച്ഛനു പിന്നാലെ അമ്മയും അറസ്റ്റിൽ

കേസിൽ വൈപ്പിൻ സ്വദേശിയായ രണ്ടാനച്ഛനെ കഴിഞ്ഞ ദിവസം എളമക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Last Modified വെള്ളി, 10 മെയ് 2019 (07:30 IST)
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയും അറസ്റ്റിൽ. പീഡനവിവരം മറച്ചുവച്ചതിന് പോക്സോ നിയമപ്രകാരമാണ് അമ്മയ്ക്കെതിരേ കേസെടുത്തത്. കേസിൽ വൈപ്പിൻ സ്വദേശിയായ രണ്ടാനച്ഛനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ഒരു വർഷമായി രണ്ടാനച്ഛൻ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുട്ടി നൽകിയ മൊഴി. വിവരം അറിയാമായിരുന്നിട്ടും അമ്മ ഇക്കാര്യം പുറത്തുപറഞ്ഞിട്ടില്ലെന്ന് എസ് ഐ പി ടി ബിജോയ് പറഞ്ഞു. സ്റ്റുഡന്റ് പോലീസ് കേഡറ്റായ കുട്ടിയുടെ മൂത്ത സഹോദരിയാണ് പീഡനവിവരം മുത്തച്ഛനെ അറിയിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. വനിതാ പൊലീസെത്തി കുട്ടിയിൽ നിന്നും മൊഴിയെടുത്തു.

പെൺകുട്ടിയെ മുത്തച്ഛന്റെയും മുത്തച്ഛിയുടെയും സംരക്ഷണത്തിൽ വിട്ടു. അറസ്റ്റിലായ അമ്മയെയും രണ്ടാനച്ഛനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :