അനുബന്ധ വാര്‍ത്തകള്‍
- "ചുമ്മാതിരിക്കുന്ന എങ്ങാണ്ട് ചുണ്ണാമ്പ് തേക്കരുത്" വല്ല തരത്തിലും പോയി കളിക്ക്: ശബരീനാഥനോട് ബെന്യാമിൻ
- മാര്‍ച്ചുമുതല്‍ ഡിസംബര്‍ വരെയുള്ള 9 മാസത്തിനിടയ്ക്ക് ഇന്ത്യയില്‍ 2 കോടി കുട്ടികള്‍ ജനിക്കും: യുനിസെഫ്
- മഹാമാരിയുമായുള്ള യുദ്ധത്തിൽ താങ്കൾ ജയിച്ചു: ചൈനീസ് പ്രസിഡന്റിനെ അഭിനന്ദിച്ച് കിം ജോങ്ങ് ഉൻ
- കൊവിഡ് വ്യാപനം ചൈനയുടെ തെറ്റ്, അല്ലെങ്കിൽ കഴിവില്ലായ്മ- ട്രംപ്
- കൊവിഡ് വ്യാപനം തടഞ്ഞില്ലെങ്കിൽ ആഫ്രിക്കയിൽ രണ്ട് ലക്ഷത്തിനടുത്ത് ആളുകൾ മരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന
അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു; മരിച്ചത് തമിഴ്നാട്ടില്‍ നിന്ന് കാട്ടിലൂടെയെത്തിയ 25കാരന്
അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയാര്‍ വരഗംപാടി സ്വദേശി കാര്‍ത്തിക്(25) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 29നാണ് കാര്‍ത്തിക് കോയമ്പത്തൂരില്‍ നിന്നും വനത്തിലൂടെ നടന്ന് അട്ടപ്പാടിയിലെത്തിയത്. പിന്നീട് യുവാവിനെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടുദിവസം മുന്‍പ് കാര്‍ത്തിക്കിനെ കോട്ടത്തറ ആശുപത്രിയില്‍ മാറ്റിയിരുന്നു. എന്നാല്‍ ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ശ്രമിക്കവെയാണ് മരണം സംഭവിച്ചത്. യുവാവിന് വൃക്കരോഗവും മഞ്ഞപ്പിത്തവും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.