മദ്യം ഹോം ഡെലിവറി ചെയ്യുന്നത് പരിഗണിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

അഭിറാം മനോഹർ| Last Modified വെള്ളി, 8 മെയ് 2020 (14:11 IST)
കാലയളവിൽ മദ്യശാലകൾ തുറന്ന തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ നേരിട്ട് മദ്യം വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും മദ്യശാലകൾ അടച്ചിടാൻ കോടതി ആവശ്യപ്പെടണം എന്നുമായിരുന്നു ഹർജി.

അതേസമയം സാമൂഹിക അകലം നിലനിർത്തുന്നതിനായി സംസ്ഥാന സർക്കാരുകൾ മദ്യം ഓൺലൈനായി വീട്ടിലേക്കെത്തിക്കുന്ന സംവിധാനം ഒരുക്കുന്നത് പരിഗണിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.ഈ വിഷയത്തിൽ അന്തിമ തീരുമാനം സംസ്ഥാനസർക്കാറുകളുടേയ്യാആണെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കൗള്‍, ബി.ആര്‍.ഗവായ് എന്നിവരുടെ മൂന്നംഗ ബെഞ്ചാണ് പുതിയ നിർദേശം മുന്നോട്ട് വെച്ചത്. നേരത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്നതിന്റെ ഭാഗമായി രാജ്യത്ത് ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ മദ്യവില്‍പനക്ക് സർക്കാർ അനുമതി നൽകിയിരുന്നു. ഈ തീരുമാനം മദ്യവിൽപ്പനശാലകൾക്ക് മുന്നിൽ വൻതിരക്ക് ഉണ്ടാവാൻ കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് മദ്യം ഓൺലൈനായി നൽകണമെന്ന് കോടതി നിർദേശിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :