1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. With 36,594 new COVID19 infections, India's total cases rise to 95,71,559

രാജ്യത്ത് രോഗമുക്തരുടെ എണ്ണം 90 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 36,594 പേർക്ക് രോഗബാധ, കൊവിഡ് ബാധിതർ 96 ലക്ഷത്തിലേയ്ക്ക്

വാർത്തകൾ
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 36,594 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷത്തിലേയ്ക്ക് അടുക്കുകയാണ്. 95,71,559 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വർധനവുണ്ട്. 42,916 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 
 
540 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,39,188 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 90ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 90,16,289 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 4,16,082 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 11,70,102 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 14,47,27,749 സംപിളുകൾ രാജ്യത്ത് ഇതുവരെ ടെസ്റ്റ് ചെയ്തു. 
അടുത്ത ലേഖനം
കഞ്ചാവ് മാരക മയക്കുമരുന്നല്ല: യുഎനിൽ പിന്തുണച്ച് വോട്ടുചെയ്ത് ഇന്ത്യ