സ്വ‌പ്ന കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തുന്നു, അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞു

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 4 ഡിസം‌ബര്‍ 2020 (08:45 IST)
കൊച്ചി: സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ പ്രതികളായ സ്വപ്ന സുരേഷിന്റെയും, പിഎസ് സരിത്തിന്റെയും രഹസ്യ മൊഴി കോടതി രേഖപ്പെടുത്തി തുടങ്ങി. ക്രിമിനൽ ചട്ടം 164 പ്രകാരമാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മൂന്നാം നമ്പർ കോടതി രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. തങ്ങൾക്ക് ചിലത് പറയാനുണ്ടെന്ന് കോടതിയിൽ പ്രതികൾ വ്യക്തമാക്കിയതോടെയാണ് മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകിയത്.

മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ മൊഴി പിന്നീട് മാറ്റിപ്പറഞ്ഞാൽ ശിക്ഷാ നടപടികൾ നേരിടേണ്ടിവരും. ആതിനിടെ സ്വപ്നയുടെ അഭിഭാഷകനായിരുന്ന ജിയോ പോൾ വക്കാലത്ത് ഒഴിഞ്ഞു. കസ്റ്റംസ്, ഇഡി തുടങ്ങിയ ഏജൻസികൾ രജിസ്റ്റർ ചെയ്ത കേസുകളിൽ സ്വപ്‌നയ്ക്കുവേണ്ടി ഇനി ജിയോ പോൾ ഹാജരാകില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് പിൻമാറ്റം എന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :