വ്യായാമം ചെയ്യുമ്പോൾ വേണ്ട, മാസ്ക് ഉപയോഗത്തിൽ പുതുക്കിയ മാർഗനിർദേശങ്ങളുമായി ഡബ്ല്യുഎച്ച്ഒ

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 4 ഡിസം‌ബര്‍ 2020 (09:06 IST)
കൊവിഡ് സുരക്ഷ മാനണ്ഡങ്ങളുടെ ഭാഗമായി മാസ്ക് ഉപയോഗിയ്കുന്നതിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. ജിമ്മുകളിൽ വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിയ്ക്കേണ്ടതില്ല എന്ന് പുതിയ മാർഗനിർദേശത്തിൽ പറയുന്നു. അതേസമയം മതിയായ വായു സഞ്ചാരവും കൃത്യമായ സമുഹിക അകലവും പാലിച്ചാണ് വ്യയാമം എന്ന് ഉറപ്പാക്കണം എന്നും ലോകാര്യോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്.

വായു സഞ്ചാരം കുറഞ്ഞ മുറികൾ,. എയർ കണ്ടീഷൻ ചെയ്ത മുറികൾ, കാറുകൾ എന്നിവയിൽ മാസ്ക് ധരിയ്ക്കാതിരുന്നാൽ രോഗവ്യാപനത്തിന് കാരണമാകും എന്ന് പറയുന്നു. ഇത്തരം സാഹചര്യങ്ങളിൽ മാസ്കുകൽ നിർബന്ധമായും ധരിയ്ക്കണം. സെൻട്രലൈസ്ഡ് എയർ കണ്ടീഷനികളിലൂടെ വൈറസ് പടരും എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അഞ്ച് വയസ് വരെയുള്ള കുട്ടികൾ മാസ്ക് ധരിയ്ക്കേണ്ടതില്ല, ആറിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾ അവസരത്തിനൊത്ത് ധരിച്ചാൽ മതിയാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :