1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. vyapam, corruption, bhopal, murder case, report

വ്യാപം കേസ്: നമ്രതയുടെ മരണം കൊലപാതകമെന്ന് റിപ്പോര്‍ട്ട്

വ്യാപം
കുപ്രസിദ്ധമായ വ്യാപം അഴിമതിക്കേസില്‍ സുപ്രധാന വഴിത്തിരിവ്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനി നമ്രത ദാമോദറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് പുതിയ വെളിപ്പെടുത്തല്‍. ആത്മഹത്യയെന്ന് എഴുതി തള്ളിയ നമ്രതയുടെ മരണം കൊലപാതകമെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍.
 
ഉജ്ജയിനിലെ റയില്‍വേ ട്രാക്കില്‍ 2012 ജനുവരി ഒമ്പതിനായിരുന്നു നമ്രതയുടെ മൃതദേഹം കണ്ടെത്തിയത്. അന്ന് കേസ് അന്വേഷിച്ചവര്‍ മരണം ആത്മഹത്യയാണെന്ന റിപ്പോര്‍ട്ടാണ് നല്‌കിയത്. നമ്രതയുടെ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
 
മരണം സ്വഭാവികമായിരുന്നില്ലെന്നും നമ്രത കൊല്ലപ്പെടുകയായിരുന്നു എന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ ദേശീയ ചാനലായ എന്‍ ഡി ടി വിയോട് പറഞ്ഞു. നമ്രതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് പുനരന്വേഷിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
About Writer
JOYS JOY