അനുബന്ധ വാര്‍ത്തകള്‍
- ഡല്‍ഹിയിലെ വായു സിഗരറ്റിന്റെ പുകയേക്കാള്‍ വിഷമാണെന്ന് എയിംസ് ഡയറക്ടര്‍
- ആണും പെണ്ണും ഒരുമിച്ച് താമസിച്ചാല്‍ വിവാഹബന്ധമാകില്ല; വൈവാഹിക അവകാശങ്ങള്‍ ലഭിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6546 പേര്‍ക്ക്; മരണം 50
- സിയറ ലിയോണില്‍ പെട്രോള്‍ പമ്പ് പൊട്ടിത്തെറിച്ച് 80 മരണം
- കൊവിഡ് ആശുപത്രിയില്‍ വന്‍ തീപിടുത്തം: 11രോഗികള്‍ മരണപ്പെട്ടു
നീറ്റ് പരീക്ഷയില്‍ മാര്‍ക്കുകുറഞ്ഞതില്‍ മനംനൊന്ത് 20കാരന്‍ ആത്മഹത്യ ചെയ്തു
നീറ്റ് പരീക്ഷയില്‍ മാര്‍ക്കുകുറഞ്ഞതില്‍ മനംനൊന്ത് 20കാരന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട് സേലം ജില്ലയിലെ വഗുമരായ് സ്വദേശി സുഭാഷ് ചന്ദ്രബോസാണ് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. നീറ്റ് പരീക്ഷാ ഫലത്തില്‍ പ്രതീക്ഷിച്ചതിലും മാര്‍ക്കു കുറവായിരുന്നു യുവാവിന്. ഇതില്‍ നിരാശയിലായിരുന്നു സുഭാഷ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ദേഹാസ്വാസ്ഥ്യം വന്നപ്പോള്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.