അനുബന്ധ വാര്‍ത്തകള്‍
- അന്ന് ധോണി എന്നെ ഞെട്ടിച്ചുകളഞ്ഞു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല: അവസാനത്തെ മത്സരത്തെ കുറിച്ച് ഓർത്തെടുത്ത് ഗാംഗുലി
- ഫ്രാന്‍സില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക 25ശതമാനത്തിന്റെ അധിക നികുതി ചുമത്തി
- പുത്തൻ എസ്യുവി കൊറോള ക്രോസിനെ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട
- കേരളാ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും സീലും ദുരുപയോഗം ചെയ്തത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി
- ഉപയോക്താക്കളെ ഏറെ ആകർഷിയ്ക്കുന്ന പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം !
'ഭര്‍ത്താവ് ചെയ്തത് തെറ്റ്',ഈ വിധിക്ക് ഭര്‍ത്താവ് അര്‍ഹനാണെന്ന് വികാസ് ദുബെയുടെ ഭാര്യ
തന്റെ ഭര്‍ത്താവ് ചെയ്തത് തെറ്റാണെന്നും അതിനാല്‍ ഈ വിധിക്ക് ഭര്‍ത്താവ് അര്‍ഹനാണെന്ന് വികാസ് ദുബെയുടെ ഭാര്യ റിച്ച ദുബെ പറഞ്ഞു. വികാസ് ദുബെയുടെ സംസ്കാര ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിച്ച ദുബെ. ഇന്നലെ രാവിലെയായിരുന്നു വികാസ് ദുബെ കൊല്ലപ്പെട്ടത്. പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പൊലീസ് ദുബെയെ വെടിവച്ചത്.
സംഘര്‍ഷത്തില്‍ വെടിയേറ്റ ദുബെയെ ഉടന്‍ ലാലാ ലജ്പത് റായി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദുബയുടെ സംസ്കാരചടങ്ങില്‍ ഭാര്യയും മകനും സാഹോദരനും മാത്രമേ പങ്കെടുത്തുള്ളു. ഒപ്പം വന്‍ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു.