അന്ന് ധോണി എന്നെ ഞെട്ടിച്ചുകളഞ്ഞു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല: അവസാനത്തെ മത്സരത്തെ കുറിച്ച് ഓർത്തെടുത്ത് ഗാംഗുലി

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 11 ജൂലൈ 2020 (15:10 IST)
ഇന്ത്യകണ്ട ഏറ്റവും മികച്ച ക്യാ‌പ്റ്റൻമാരിൽ മു‌ൻപന്തിയിലാണ് മുൻ ഇന്ത്യൻ താരവും, ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. നായകൻ എന്ന നിലയിൽ ധോണി നേടിയ വിജയങ്ങൾക്കും ദാദയ്ക്ക് അവകാശമുണ്ട്. ഗാംഗുലി ഉടച്ചു വാർത്ത മികച്ച ടീമിനെയാണ് ധോനിഒയ്ക്ക് ലഭിച്ചത്. തന്റെ അവസാന മത്സരത്തിൽ ധോണിയിൽനിന്നും ഉണ്ടായ ആ അപ്രതീക്ഷിതാ നിക്കത്തെ കുറിച്ച് മനസുതുറന്നിരിയ്ക്കുകയാണ് ഗാംഗുലി ഇപ്പോൾ

2008 നവംബറില്‍ നാഗ്പൂരില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് അണ് ഗാംഗുലി ഇന്ത്യയ്ക്കായി കളിച്ച അവസാന മത്സരം. ആ മത്സരത്തെ നയിക്കാനുള്ള അവസരം ധോണി ഗാംഗുലിയ്ക്ക് കൈമാറുകയായിരുന്നു. ആ നിമിഷത്തിൽ താനും ഞെട്ടിപ്പോയി എന്ന് പറയുകയാണ് താരം. 'എന്റെ അവസാന ടെസ്റ്റ്, അവസാന ദിനം, അവസാന സെഷന്‍. വിദര്‍ഭ സ്റ്റേഡിയത്തിലെ സ്റ്റെപ്പ് ഇറങ്ങി ഞാന്‍ വരികയായിരുന്നു.

എന്റെ ടീം അംഗങ്ങള്‍ എനിക്കൊപ്പം നിന്ന് ഗ്രൗണ്ടിലേക്ക് എന്നെ ആദ്യം ഇറക്കി. ക്യാപ്റ്റന്‍സി എനിക്ക് നല്‍കിയത് അത്ഭുതപ്പെടുത്തി. ഞാന്‍ അങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല. എന്നാല്‍ ധോനി ധോനിയായി നിന്നു. ക്യാപ്റ്റന്‍സിയില്‍ എന്നത് പോലെ നിറയെ സര്‍പ്രൈസുകളാണ് ധോണി എന്ന താരത്തിൽ. ടെസ്റ്റിൽ നമ്മൾ ജയിയ്ക്കുകയാണ്. എന്റെ മനസിലാകട്ടെ വിരമിക്കലിനെ കുറിച്ചുള്ള ചിന്തയും. ആ മൂന്ന് നാല് ഓവറില്‍ എന്താണ് ചെയ്തത് എന്ന് എനിക്ക് അറിയില്ല, ഗാംഗുലി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :