ശ്രീനു എസ്|
Last Updated:
ശനി, 11 ജൂലൈ 2020 (14:44 IST)
ഫ്രാന്‍സില്‍ നിന്നുള്ള ഇറക്കുമതിക്ക്
അമേരിക്ക 25ശതമാനത്തിന്റെ അധിക നികുതി ചുമത്തി. അമേരിക്കയ്‌ക്കെതിരെ ഫ്രാന്‍സ് ഡിജിറ്റല്‍ സര്‍വീസ് ടാക്‌സ് ഏര്‍പ്പെടുത്തിയതിനുള്ള പ്രതികാര നടപടിയാണിത്. ഇക്കാര്യത്തില്‍ ഫ്രാന്‍സ് തിരിച്ചടി നേരിടേണ്ടിവരുമെന്ന് നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
ഫ്രാന്‍സില്‍ നിന്നുള്ള സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ക്കും ഹാന്‍ഡുബാഗുകള്‍ക്കും ഇത് ബാധകമല്ല. ബാക്കി എല്ലാ ഉത്പന്നങ്ങളേയും നികുതി ബാധിക്കും. ആറുമാസത്തിനുള്ളില്‍ പുതിയ നികുതി നടപ്പില്‍ വരുത്തുമെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്.