നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം ജൂണ്‍ ഒന്‍പതിന് മഹാബലിപുരത്ത്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 ജൂണ്‍ 2022 (15:44 IST)
നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം ജൂണ്‍ ഒന്‍പതിന് നടക്കും. സിനിമാ സംവിധാനയകനും നിര്‍മാതാവുമായ വിഷ്‌നേഷ് ശിവന്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. വ്യാഴാഴ്ച മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് വിവാഹം നടക്കുന്നത്. വിവാഹ ചടങ്ങിന് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുക്കുന്നത്.

വിവാഹത്തിന് രണ്ടുദിവസം മുന്‍പാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ചെന്നൈയിലെ താജ് ക്ലബ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിഘ്‌നേഷ് ശിവന്‍ ഇക്കാര്യം അറിയിച്ചത്. ക്ഷേത്രത്തില്‍വച്ച് താലികെട്ട് നടത്താനാണ് വിവാഹം മഹാബലിപുരത്തേക്ക് മാറ്റിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :