അത് ഇപ്പോഴും രഹസ്യമാണ് ! വെളിപ്പെടുത്താതെ നിര്‍മ്മാതാക്കള്‍, പൃഥ്വിരാജിന്റെ 'ഗോള്‍ഡ്' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 26 മെയ് 2022 (10:06 IST)

അല്‍ഫോണ്‍സ് പുത്രന്‍-പൃഥ്വിരാജ് ചിത്രം 'ഗോള്‍ഡ്' റിലീസിന് ഒരുങ്ങുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.ഏഴ് വര്‍ഷത്തിന് ശേഷം എത്തുന്ന സംവിധായകന്റെ സിനിമയും ചില സര്‍പ്രൈസുകള്‍ ഒളിപ്പിച്ചിട്ടുണ്ട്.
പൃഥ്വിരാജിനൊപ്പം നയന്‍താരയും ഒന്നിച്ച ഗോള്‍ഡില്‍ ഇടവേള ബാബു, അജ്മല്‍ അമീര്‍, ചെമ്പന്‍ വിനോദ് ജോസ്, ദീപ്തി സതി, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത പ്രമുഖരായ രണ്ട് താരങ്ങള്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്.

ജോഷി എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സുമംഗലി ഉണ്ണികൃഷ്ണനായി നയന്‍താരയും ചിത്രത്തിലുടനീളം ഉണ്ടാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :