66 കോടി നേടി, 'കാത്തുവാക്കുളൈ രണ്ട് കാതല്‍' കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

കെ ആര്‍ അനൂപ്| Last Modified ശനി, 28 മെയ് 2022 (08:55 IST)

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത കാത്തുവാക്കുളൈ രണ്ട് കാതല്‍ ഏപ്രില്‍ 28 നാണ് തിയേറ്ററുകളിലെത്തിയത്. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 66കോടി നേടാന്‍ ആയെന്ന് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ അറിയിച്ചു.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് ഒ.ട.ടി അവകാശങ്ങള്‍ സ്വന്തമാക്കിയത്. മെയ് 27 മുതല്‍ സ്ട്രീമിംഗ് ആരംഭിച്ചു.അനിരുദ്ധ് രവിചന്ദറിന്റെ 25-ാമത്തെ ചിത്രമാണിത്.വിഘ്നേഷ് ശിവന്‍ തന്റേതായ ശൈലിയില്‍ ഈ പ്രണയകഥ അവതരിപ്പിച്ചു, അദ്ദേഹത്തിന്റെ കഥയും തിരക്കഥയും ആരാധകരെ ആകര്‍ഷിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :