യുപിയില്‍ തോക്ക് ചൂണ്ടി പെൺകുട്ടിയെ മാനഭംഗപ്പെടുത്തി

 ഉത്തര്‍പ്രദേശ് , മാനഭംഗപ്പെടുത്തി , പെൺകുട്ടി
രാംപൂർ| jibin| Last Modified വ്യാഴം, 19 ജൂണ്‍ 2014 (13:28 IST)
പീഡനങ്ങള്‍ തുടരുന്ന ഉത്തര്‍പ്രദേശില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തോക്കിൻ മുനയിൽ നിർത്തി ഇരുപത്തി രണ്ടുകാരന്‍ പീഡിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പെൺകുട്ടി വീടിന് സമീപത്തെ പാടത്ത് മലമൂത്ര വിസർജനത്തിനായി പോയ സമയം പെൺകുട്ടിയെ കടന്നു പിടിച്ച പ്രതി തോക്കിൻമുനയിൽ നിർത്തി പീഡ‌ിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രാംപൂരിൽ ഈ മാസം റിപ്പോർട്ട് ചെയ്യുന്ന എട്ടാമത്തെ പീഡനക്കേസാണിത്. കഴിഞ്ഞ 6മാസത്തിനിടെ 25ഓളം ലൈംഗിക പീഡനക്കസുകൾ രാംപൂരിൽ നിന്നു മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എസ്.സി/എസ്.ടി നിയമപ്രകാരം പെൺകുട്ടിക്ക് 60,​000 രൂപ നഷ്ടപരിഹാരം നൽകാനും വിധി ആയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :