ഇന്ത്യക്ക് ചുമത്തിയ 25 ശതമാനം തീരുവ നീക്കം ചെയ്തു; വിജ്ഞാപനം ഇറക്കി അമേരിക്ക

Donald Trump, India Tariff, Indian Goods,Russian Oil,ഡൊണാൾഡ് ട്രംപ്, ഇന്ത്യ താരിഫ്, ഇന്ത്യൻ ഉത്പന്നങ്ങൾ,റഷ്യൻ എണ്ണ
India- USA
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 11 ഫെബ്രുവരി 2026 (12:18 IST)
ഇന്ത്യക്ക് ചുമത്തിയ 25 ശതമാനം തീരുവ നീക്കം ചെയ്തതായി വിജ്ഞാപനം ഇറക്കി അമേരിക്ക. അമേരിക്കന്‍ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ആണ് വിജ്ഞാപനം ഇറക്കിയത്. ഫെബ്രുവരി ഏഴിനും അതിനുശേഷം അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കാണ് തീരുവ ഒഴിവാക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 25% പിഴത്തീരുവ ഒഴിവാക്കി കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടത്. അതേസമയം ഇറാനില്‍ നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്‌തെന്ന ആരോപണത്തില്‍ അദാനിയോട് വിശദീകരണം തേടി അമേരിക്ക. അദാനി എന്റര്‍പ്രൈസസ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞവര്‍ഷം ജൂണില്‍ അമേരിക്കന്‍ മാധ്യമം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഉപരോധം മറികടക്കാനായി പ്രത്യേക കപ്പല്‍ പാതയിലൂടെ അധാനിയുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് എല്‍പിജി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌തെന്ന് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ആരോപണം അദാനി ഗ്രൂപ്പ് തള്ളിയിരുന്നു.

അതേസമയം റഷ്യന്‍ എണ്ണ വാങ്ങുന്നതിനെതിരായ അമേരിക്കന്‍ വിലക്കില്‍ നിലപാട് ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയുടെ ദീര്‍ഘകാല ഊര്‍ജ്ജ ആവശ്യങ്ങളും വാണിജ്യപരമായ പരിഗണനകളും കണക്കിലെടുത്തായിരിക്കും തീരുമാനം എന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയ 25% പിഴ തീരുവ ഒഴിവാക്കുന്ന ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :