1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. UP Election: Campaigning For 3rd Phase Ends Today Evening

യുപിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; രാഹുല്‍ഗാന്ധി പ്രിയങ്ക ഗാന്ധിക്കൊപ്പം

യുപി: മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഉത്തര്‍പ്രദേശ്
ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും റായ്‌ബറേലിയിലെ രണ്ട് റാലികളില്‍ പങ്കെടുക്കും. ഇത് ആദ്യമായാണ് യു പി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക എത്തുന്നത്.
 
മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ പന്ത്രണ്ട് ജില്ലകളിലായി 69 മണ്ഡലങ്ങളില്‍ ഞായറാഴ്ചയാണ് പോളിംങ്. 2012ലെ തെരഞ്ഞെടുപ്പില്‍ 55ലും വിജയം സമാജ്‍വാദി പാര്‍ട്ടിക്ക് ഒപ്പമായിരുന്നു. 
 
ബുധനാഴ്​ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 65 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. പടിഞ്ഞാറന്‍ യുപിയിലെ 11 ജില്ലകളിലെ 67 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഫെബ്രുവരി 23, 27, മാര്‍ച്ച് നാല്, എട്ട് തീയതികളിലാണ് ബാക്കി ഘട്ടങ്ങള്‍. വോട്ടെണ്ണല്‍ മാര്‍ച്ച് 11നാണ്.
അടുത്ത ലേഖനം
കരാറുകാര്‍ ഭക്ഷണങ്ങള്‍ക്ക് കൂടുതല്‍ തുക ഈടാക്കുന്നത് നിര്‍ത്തും; ട്രയിനില്‍ ഭക്ഷണവില പ്രദര്‍ശിപ്പിക്കും