കരാറുകാര്‍ ഭക്ഷണങ്ങള്‍ക്ക് കൂടുതല്‍ തുക ഈടാക്കുന്നത് നിര്‍ത്തും; ട്രയിനില്‍ ഭക്ഷണവില പ്രദര്‍ശിപ്പിക്കും

ഭക്ഷണങ്ങള്‍ക്ക് കൂടുതല്‍ തുക ഈടാക്കുന്നത് നിര്‍ത്തും

ന്യൂഡല്‍ഹി| Last Modified വെള്ളി, 17 ഫെബ്രുവരി 2017 (10:08 IST)
ട്രയിനില്‍ കരാറുകാര്‍ ഭക്ഷണങ്ങള്‍ക്ക് കൂടുതല്‍ തുക ഈടാക്കുന്നത് നിര്‍ത്താന്‍ റയില്‍വേ. ഇതിന്റെ ഭാഗമായി ട്രയിനില്‍ പ്രദര്‍ശിപ്പിക്കും. എല്ലാ കോച്ചുകളിലും പട്ടികയുണ്ടാകും. ട്രയിനുകളില്‍ ഭക്ഷണത്തിനു അമിത തുക ഈടാക്കുന്നതായി പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ നടപടി.

കോച്ചുകളിലെ വൃത്തി, ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ, ട്രയിനുകളിലെ അടിസ്ഥാന സൌകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനു നടപ്പാക്കിയ പദ്ധതികള്‍ വിജയമാണെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വേ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്.

യാത്രക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോച്ചുകളില്‍ തന്നെ പ്രദര്‍ശിപ്പിച്ചിട്ടുള്ള നിശ്ചിത നമ്പറുകളില്‍ സന്ദേശം നല്കിയാല്‍ മതിയെന്നും റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :