UP Assembly Election 2022 Final Result: ബിജെപിയുടെ നഷ്ടം എത്ര? സമാജ് വാദി പാര്‍ട്ടി നില മെച്ചപ്പെടുത്തിയോ?; ഉത്തര്‍പ്രദേശിലെ കണക്കുകള്‍ ഒറ്റനോട്ടത്തില്‍

രേണുക വേണു| Last Modified വ്യാഴം, 10 മാര്‍ച്ച് 2022 (15:11 IST)

UP Assembly Election 2022 Final Result:
ആകെയുള്ള 403 സീറ്റില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നത് 262 സീറ്റിലാണ്. സമാജ് വാദി പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത്. അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ് വാദി പാര്‍ട്ടി യുപിയിലെ മുഖ്യപ്രതിപക്ഷമാകും. 136 സീറ്റുകളാണ് ഇത്തവണ സമാജ് വാദി പാര്‍ട്ടി നേടിയത്. അവസാന കണക്കുകളില്‍ നേരിയ വ്യത്യാസം വന്നേക്കാം. ഒരുകാലത്ത് ഉത്തര്‍പ്രദേശില്‍ ശക്തമായ സാന്നിധ്യമായിരുന്ന ബി.എസ്.പി. ഇത്തവണ രണ്ട് സീറ്റിലേക്ക് ചുരുങ്ങി. കോണ്‍ഗ്രസിനൊപ്പമുള്ളത് ഒരു സീറ്റ് മാത്രം.

2017 ലെ സീറ്റ് നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ബിജെപി പിന്നിലാണ്. കഴിഞ്ഞ തവണ 325 സീറ്റിന്റെ മൃഗീയമായ ഭൂരിപക്ഷമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ 43 സീറ്റ് മാത്രമുണ്ടായിരുന്ന എസ്.പി. ഇത്തവണ നില മെച്ചപ്പെടുത്തി. ബി.എസ്.പി.യും കോണ്‍ഗ്രസും 2017 നേക്കാള്‍ ഇത്തവണ ശുഷ്‌കിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :